കുടുംബ വഴക്ക്; ഭര്‍ത്താവിനെ കൊന്നു, രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന് യുവതി
Updated: Apr 10, 2026, 09:57 IST
കലിപൂണ്ട യുവതി സമീപത്തുണ്ടായിരുന്ന ഒരു കല്ലെടുത്ത് അയാളുടെ തലയില്‍ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് കൊല്ലപ്പെട്ടു.
അഹമ്മദാബാദ്: ഗുജറാത്തിലെ നർമ്മദ ജില്ലയില്‍ ഭർത്താവിനെ കൊന്ന യുവതി ഒരു രാത്രി മുഴുവൻ മൃതദേഹത്തോടൊപ്പം ചിലവഴിച്ചു. കുടുംബ വഴക്കാണ് കൊലപാതക കാരണം.വഴക്കിനിടെ യുവാവ് ഭാര്യയുടെ മുഖത്ത് അടിച്ചു. കലിപൂണ്ട യുവതി സമീപത്തുണ്ടായിരുന്ന ഒരു കല്ലെടുത്ത് അയാളുടെ തലയില്‍ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് കൊല്ലപ്പെട്ടു.
ഇതിനു ശേഷം ഇവർ രക്ഷപെടാൻ മുതിർന്നില്ല. രാത്രി മുഴുവൻ മൃതദേഹത്തിന് ഒപ്പമിരുന്ന ഇവരെ പുലർച്ചയോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നു
.jpg)


