മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം: മരണസംഖ്യ ഉയന്നു;181 പേർ ചികിത്സയിൽ

a

പ്രാദേശികമായി നിർമ്മിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്.

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം.17 പേർ മരിച്ചു.181 പേർ ചികിത്സയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ ഉൾപ്പെട്ട ചക്പികറോങ് സബ് ഡിവിഷനിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. മേഖലയിലെ 5 ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

പ്രാദേശികമായി നിർമ്മിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചവരെ ഇംഫാൽ വെസ്റ്റിലെ ഷിജ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റിലെ ബബിന ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളവരെ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംങ് സന്ദർശിച്ചു. വ്യാജ മദ്യം നിർമ്മിച്ചവരെയും വിതരണം ചെയ്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ രണ്ട് ആശുപത്രികളിലുമായി നിയോഗിച്ചിട്ടുണ്ട്.

Tags