മെസ്സിയോട് ബഹുമാനമില്ലാതെ പെരുമാറി, ഫഡ്നാവിസിന്റെ ഭാര്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം
ച്യൂയിങ്ഗം ചവച്ചുകൊണ്ട് മെസ്സി, റോഡ്രിഗോ ഡി പോള്‍, ലൂയി സ്വാരെസ് എന്നിവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന അമൃതയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ അര്‍ജന്റീന സൂപ്പര്‍ താരം മെസ്സിക്കൊപ്പം സെല്‍ഫിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന് രൂക്ഷ വിമര്‍ശനം. ഇതിഹാസ താരത്തോട് അമൃത ബഹുമാനമില്ലാതെ പെരുമാറിയെന്നാണ് മെസ്സി ആരാധകരുടെ പരാതി.
ച്യൂയിങ്ഗം ചവച്ചുകൊണ്ട് മെസ്സി, റോഡ്രിഗോ ഡി പോള്‍, ലൂയി സ്വാരെസ് എന്നിവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന അമൃതയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മെസ്സിക്കൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കാനും ഇങ്ങനെ പെരുമാറാനും അമൃതയ്ക്ക് എന്തു യോഗ്യതയാണ് ഉള്ളതെന്നും ഒരു വിഭാഗം ആരാധകര്‍ ചോദിക്കുന്നു.
tRootC1469263">മെസ്സിക്കൊപ്പം നില്‍ക്കുന്നതിന് വേണ്ടി അര്‍ജന്റീന താരം ഡി പോളിനെ അമൃത മാറ്റി നിര്‍ത്തിയതായും ആരോപണമുണ്ട്. മെസ്സിയുടെ കൂടെയുള്ള ചിത്രം അമൃത ഫഡ്നാവിസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനും മെസ്സി ആരാധകരുടെ പരിഹാസ കമന്റുകളുണ്ട്.
കൊല്‍ക്കത്തയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മെസ്സി സ്റ്റേഡിയത്തിലെത്തി ഏറെ നേരം കഴിഞ്ഞാണ് മറ്റു വിഐപികള്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങിയത്. മെസ്സി, റോഡ്രിഗോ ഡി പോള്‍, ലൂയി സ്വാരെസ് എന്നിവര്‍ സ്റ്റേഡിയത്തില്‍ ആരാധകരെ അഭിവാദ്യം ചെയ്തപ്പോള്‍ ഫെഡ്നാവിസും സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തുടരുകയായിരുന്നു.
കൗമാര താരങ്ങള്‍ക്കൊപ്പം മെസ്സി പന്തു തട്ടിയതിന് ശേഷമായിരുന്നു ബോളിവുഡ് താരങ്ങളടക്കം ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. എന്നാല്‍ മെസ്സിയേയും മറ്റു താരങ്ങളേയും സാക്ഷിയാക്കി അജയ് ദേവ്ഗണിനേയും ടൈഗര്‍ ഷ്രോഫിനേയും ദേവേന്ദ്ര ഫഡ്നാവിസ് ആദരിച്ചതും പരിഹാസത്തിനിടയാക്കി.
.jpg)


