മുഖം മറച്ചാല്‍ പ്രവേശനമില്ല ; ബിഹാറിലെ സ്വര്‍ണ്ണക്കടകളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ നിര്‍ദ്ദേശം

hijab,karnataka

മോഷണങ്ങളും കവര്‍ച്ചകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം.

ബിഹാറിലെ സ്വര്‍ണ്ണക്കടകളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. മോഷണങ്ങളും കവര്‍ച്ചകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. ജനുവരി എട്ട് മുതല്‍ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തില്‍ വരും. ഹിജാബ്, നിഖാബ്, ബുര്‍ഖ എന്നിവ ധരിച്ചവര്‍ക്കും മാസ്‌ക്, ഹെല്‍മറ്റ് എന്നിവ ഉപയോഗിച്ച് മുഖം പൂര്‍ണ്ണമായോ ഭാഗികമായോ മറച്ചിട്ടുള്ളവര്‍ക്കും ജ്വല്ലറികളില്‍ പ്രവേശനം അനുവദിക്കില്ല. മുഖം വ്യക്തമാക്കിയാല്‍ മാത്രമേ കടയ്ക്കുള്ളിലേക്ക് പ്രവേശനം നല്‍കൂ.

tRootC1469263">


സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജ്വല്ലറികള്‍ ലക്ഷ്യമിട്ടുള്ള മോഷണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കടകളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് വ്യാപാരികള്‍ അറിയിച്ചു. പുതിയ നിയമം സ്ത്രീപുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ബാധകമാണ്. മുഖം മറച്ചു വരുന്നവരുമായി യാതൊരുവിധത്തിലുള്ള ക്രയവിക്രയങ്ങളും നടത്തരുതെന്ന് കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags