അതിതീവ്ര ന്യൂനമർദം അർണാബ് ചുഴലിക്കാറ്റായി മാറും; ബുധനാഴ്ച രാത്രിയോടെ തെക്കൻ ഒഡീഷ തീരത്തെത്തുമെന്ന് പ്രവചനം
ന്യൂഡൽഹി: മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, സമീപ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായുള്ള അതി തീവ്ര ന്യൂനമർദം അർണാബ് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച രാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ, കലിംഗപട്ടണത്തിന് സമീപം, വടക്കൻ ആന്ധ്രപ്രദേശ്-തെക്കൻ ഒഡീഷ തീരത്തെത്തുമെന്നുമാണ് പ്രവചനം.
അതേസമയം സംസ്ഥാനത്ത് 27 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സെപ്റ്റംബർ 23 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 23 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നൽ മണിക്കൂറിൽ 30 - 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡീഷയെ ആയിരിക്കും ന്യൂനമർദം ഏറ്റവും രൂക്ഷമായി ബാധിക്കുക. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി തീരപ്രദേശത്ത് നിന്ന് താമസക്കാരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ട്.
.jpg)

