ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; മഞ്ഞുവീഴ്ച മുന്നറിയിപ്പ്
ഉത്തരേന്ത്യയിൽ കനത്ത ശൈത്യം തുടരുന്നു. ദില്ലി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്ന ദിവസങ്ങളിൽ താപനില 5 ഡിഗ്രിയിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ദില്ലിയിലെ പല മേഖലകളിലും താഴ്ന്ന താപനില 7 ഡിഗ്രി ആണ് രേഖപ്പെടുത്തിയത്. കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
tRootC1469263">നിലവിൽ കശ്മീരിലെ ഗുൽമർഗിൽ കുറഞ്ഞ താപനില മൈനസ് 6.5 ഡിഗ്രി ആണ് രേഖപ്പെടുത്തിയത്. ശ്രീനഗറിൽ മൈനസ് 1.5 ഡിഗ്രിയും രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിൽ ജനുവരി പകുതി വരെ വ്യാപകമായ തണുത്ത കാലാവസ്ഥ, ഇടതൂർന്നതോ വളരെ ഇടതൂർന്നതോ ആയ മൂടൽമഞ്ഞ്, കുറഞ്ഞ താപനില എന്നിവ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം വ്യോമ – റെയിൽ ഗതാഗത്തെയും പുകമഞ്ഞ് ബാധിക്കുണ്ട്. കഴിഞ്ഞ ദിവസവും നിരവധി വിമാന ട്രെയിൻ സർവീസുകൾ വൈകിയാണ് ഓടിയത്.
.jpg)


