ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം ; അല്‍ഫലാഹ് സര്‍വകലാശാലയിലെ രണ്ട് സീനിയര്‍ സ്റ്റാഫുകള്‍ നിരീക്ഷണത്തില്‍

nia
nia

സ്റ്റുഡന്‍സ് ഇസ്ലാമിക്ക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുമായും ജമാത്ത് ഇസ്ലാമിയുമായും ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് നിഗമനം.

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ അല്‍ഫലാഹ് സര്‍വകലാശാലയിലെ രണ്ട് സീനിയര്‍ സ്റ്റാഫുകള്‍ നിരീക്ഷണത്തില്‍. സ്റ്റുഡന്‍സ് ഇസ്ലാമിക്ക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുമായും ജമാത്ത് ഇസ്ലാമിയുമായും ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് നിഗമനം.

tRootC1469263">

ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടറാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുമായെത്തി നവംബര്‍ 10ന് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹരിയാനയിലെ ഫരീദാബാദില്‍ വൈറ്റ് കോളര്‍ ഭീകര സംഘത്തെ സുരക്ഷാ ഏജന്‍സി പിടികൂടിയതിന് പിന്നാലെയായിരുന്നു സ്‌ഫോടനം. 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് അല്‍ഫലാഹ് സര്‍വകലാശാലയിലെ മൂന്ന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള ഡോക്ടര്‍ ദമ്പതികളായ മുസമ്മിലിനും ഷഹീന്‍ സയ്ദിനും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ 26ലക്ഷത്തോളം രൂപയാണ് സ്വരൂപിച്ചത്.


'

'

Tags