ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​സം​ബി​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​നം ; പ്ര​തി​യു​ടെ വീ​ട് ഇ​ടി​ച്ചു​നി​ര​ത്തി, മ​ര​ണം 14 ആ​യി

Explosion at an illegal firecracker unit in Kaushambi, Uttar Pradesh; accused's house demolished, death toll rises to 14.

 ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​സം​ബി​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലെ പ്ര​ധാ​ന പ്ര​തി നൗ​ഷാ​ദി​ന്റെ മൂ​ന്നു​നി​ല വീ​ട് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​നി​ർ​മാ​ണ അ​നു​മ​തി​യും അം​ഗീ​കൃ​ത പ്ലാ​നും ഇ​ല്ലാ​തെ​യാ​ണ് വീ​ട് നി​ർ​മി​ച്ച​തെ​ന്ന് ആ​രോ​പി​ച്ചാ​ണ്, ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് അ​മി​ത് പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ​പൊ​ളി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ 17കാ​രി ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 14 ആ​യി. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഉ​ർ​വ​ശി എ​ന്ന പെ​ൺ​കു​ട്ടി പ്ര​യാ​ഗ്‌​രാ​ജി​ലെ എ​സ്.​ആ​ർ.​എ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് സൂ​പ്ര​ണ്ട് സ​ത്യ​നാ​രാ​യ​ൺ പ്ര​ജാ​പ​ത് പ​റ​ഞ്ഞു.

പ്ര​ധാ​ന പ്ര​തി​യാ​യ നൗ​ഷാ​ദി​ന്റെ ഭാ​ര്യ ക​ഹ്ക​ശാ​ൻ ബാ​നോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​റാ​ട്ട്ഗ​ഞ്ച് മാ​ർ​ക്ക​റ്റി​ലെ ഗോ​ഡൗ​ണി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ​നി​ന്ന് ര​ണ്ട് മു​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​റ് ചാ​ക്ക് പ​ട​ക്ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ്ര​യാ​ഗ്‌​രാ​ജ് ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി​യും കൗ​സം​ബി പൊ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ബു​ൾ​ഡോ​സ​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​ക​ീ​ട്ട് ആ​റി​ന് വീ​ട്ടി​ൽ ബു​ൾ​ഡോ​സ​ർ എ​ത്തി​ച്ചെ​ങ്കി​ലും 11 മ​ണി​ക്കൂ​ർ നീ​ണ്ട ന​ട​പ​ടി​ക്കൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് കെ​ട്ടി​ടം പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

സ്ഫോ​ട​നം ന​ട​ന്ന തി​ങ്ക​ളാ​ഴ്ച അ​ന​ധി​കൃ​ത പ​ട​ക്ക​വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ള്ള ഗോ​ഡൗ​ണു​ക​ൾ ജി​ല്ല ഭ​ര​ണ​കൂ​ടം പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച നൗ​ഷാ​ദി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ ഷ​ബാ​ന​യെ​യും മ​രു​മ​ക​ൾ സൈ​ന​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. 

Tags