കർണാടകയിൽ പഞ്ചസാര ഫാക്ടറിയിലെ സ്ഫോടനം ; രണ്ടു മരണം

Explosion at sugar factory in Karnataka; two dead

 ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിലുണ്ടായ ബോയിലർ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ബെലഗാവി റൂറലിലെ മരകുമ്പി ഗ്രാമത്തിലുള്ള ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

അപകടത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബെലഗാവി റൂറൽ ജില്ലാ സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിക്കുള്ളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം നടക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

tRootC1469263">

Tags