ശിവകാശി വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ യൂണിറ്റില്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

varanasi

അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

തമിഴ്‌നാട് ശിവകാശിയിലെ വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. അപകടത്തില്‍ ഗുരുതരമായ പൊള്ളലേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Tags