വിരുദുനഗറിലെ പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനം; മരിച്ച 14പേരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്
പരിക്കേറ്റ 22 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ഇവരുടെ ബന്ധുക്കള്‍ അംഗീകരിച്ചാല്‍ ബാക്കിയുള്ളവരുടെ സംസ്‌കാരവും ഇന്ന് നടക്കും.
അതേസമയം, വനജ ഫയര്‍ വര്‍ക്‌സിന്റെ ഉടമകളായ ഈശ്വരിക്കും, ഭര്‍ത്താവ് മുത്തുമാണിക്യത്തിനെയും കണ്ടെത്താനുള്ള തെരച്ചില്‍ പ്രത്യേകം അന്വേഷണ സംഘം തുടരുകയാണ്. നാല് സംഘങ്ങളായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലാണ് തിരിഞ്ഞുള്ള പരിശോധന പുരോഗമിക്കുന്നത്. പരിക്കേറ്റ 22 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
.jpg)

