തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനം; മരണം 34 ആയി

blast
blast

ഫാക്ടറിയിൽ 150 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും അവരിൽ 90 ഓളം പേർ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ഹൈദരാബാദ്: സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 34 ആയി. 27 പേർക്കായി തിരച്ചിൽ‌ തുടരുകയാണ്. അപകട സമയത്ത് 90 ജീവനക്കാർ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.

tRootC1469263">

ഫാക്ടറിയിൽ 150 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും അവരിൽ 90 ഓളം പേർ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൊലീസിനും ഫയർഫോഴ്‌സിനും പുറമേ, ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡി‌എഫ്) യൂണിറ്റുകളും രണ്ട് അഗ്നിശമന റോബോട്ടുകളും രക്ഷാപ്രവർത്തനത്തിനെത്തി.

Tags