ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഉണ്ടായ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കി

Death due to boat capsizing in Puthukurichi; A fisherman died
Death due to boat capsizing in Puthukurichi; A fisherman died

ആറുമാസം മുമ്പായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്.

ലക്‌നൗ: ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഉണ്ടായ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കി. മുസാഫര്‍നഗര്‍ സ്വദേശി അന്‍സാരി(24)യാണ് സൗദിയില്‍ തന്റെ താമസസ്ഥലത്ത് വച്ച് ഭാര്യ സാനിയയുമായുള്ള വാക്കുതര്‍ക്കത്തിനിടെ ആത്മഹത്യ ചെയ്തത്. ആറുമാസം മുമ്പായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് രണ്ടര മാസം മുമ്പ് തൊഴില്‍ സംബന്ധിച്ച് അന്‍സാരി സൗദിയില്‍ എത്തിയത്.

tRootC1469263">

ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. പതിവുപോലെ അന്‍സാരിയും സാനിയയും വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംസാരം വഷളായതോടെ വീഡിയോ കോളിനിടെ തന്നെ അന്‍സാരി ഫാനില്‍ കെട്ടി ആത്മഹത്യ ചെയ്തു. സംഭവം ഫോണിലൂടെ കണ്ട് നടുങ്ങിയ സാനിയ സൗദിയിലുള്ള ബന്ധുക്കളെ ഉടന്‍ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags