സിഎംആർഎൽ-എക്‌സലോജിക് ഇടപാട് ; അന്വേഷണത്തിന് എതിരായ ഹർജിയിൽ ഡൽഹി ഹൈക്കോടതി വീണ്ടും വാദം കേൾക്കും

delhi high court
delhi high court

ന്യൂഡൽഹി: സിഎംആർഎൽ-എക്‌സലോജിക് ഇടപാട് സംബന്ധിച്ച് എസ്എഫ്ഐഒ യുടെ(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) . ജൂലൈയിലാണ് ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ച് അന്തിമ വാദം കേൾക്കുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിന് എതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങ് വിശദമായ വാദം കേട്ടിരുന്നു.

തുടർന്ന് സിഎംആർഎലും, എസ്എഫ്ഐഒയും തങ്ങളുടെ വാദങ്ങൾ എഴുതി നൽകുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണം പൂർത്തിയായതായും ഡൽഹി ഹൈക്കോടതിയിൽ എസ്എഫ്ഐഒ ഫയൽ ചെയ്ത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബർ 23-ന് ആണ് കേസ് വിധി പറയാൻ ഡൽഹി ഹൈക്കോടതി മാറ്റിയത്. എന്നാൽ, കഴിഞ്ഞമാസം ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിനേ തുടർന്ന് വിധിപറയാൻ മാറ്റിയ കേസ് മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് സിങ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യയോട് അഭ്യർത്ഥിച്ചു.

Tags