വിവാഹമോചനം നേടിയ ഭാര്യയ്ക്ക് പണി കൊടുക്കാന്‍ മുന്‍ ഭര്‍ത്താവ് ജീവനാംശമായി കോടതിയിലെത്തിയത് 20 ചാക്ക് നാണയങ്ങളുമായി
Dec 21, 2024, 08:15 IST
2 ലക്ഷം രൂപ ജീവനാംശം നല്‍കാനായിരുന്നു വിധി
വിവാഹ മോചനം നേടിയ ഭാര്യയെ പാഠം പഠിപ്പിക്കാന്‍ മുന്‍ ഭര്‍ത്താവ് കോടതി മുമ്പാകെ ജീവനാംശ തുക നല്‍കിയത് നാണയങ്ങളായി. വിവാഹ മോചിതന്റെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ച കോടതി നാണയങ്ങള്‍ നോട്ടാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. കോയമ്പത്തൂര്‍ കുടുംബ കോടതിയിലാണ് സംഭവം.
2 ലക്ഷം രൂപ ജീവനാംശം നല്‍കാനായിരുന്നു വിധി. 35 കാരന്‍ 120000 രൂപ നോട്ടുകളാക്കി നല്‍കി ബാക്കി തുക നാണയങ്ങളാക്കി 20 ഓളം ചാക്കുകളിലാണ് കോടതിയിലെത്തിച്ചത്.
കുടുംബ കോടതി ജഡ്ജി ഇടപെട്ട് നാണയങ്ങള്‍ നോട്ടാക്കി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ നാണയങ്ങളുമായി യുവാവ് മടങ്ങി. കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചന കേസ് കോടതിയിലെത്തിയത്.