അതിരൂക്ഷമായ വായു മലിനീകരണം : ഇന്ത്യയിലും അയൽ രാജ്യങ്ങളിലുമായി 10 ലക്ഷം പേർ മരിച്ചു
ന്യൂഡൽഹി : അതിരൂക്ഷമായ വായു മലിനീകരണത്താൽ ഇന്ത്യ, അയൽരാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി 10 ലക്ഷം പേർക്ക് ഓരോ വർഷവും അകാല മരണം സംഭവിക്കുന്നുവെന്ന് ലോകബാങ്ക് റിപ്പോർട്ട്. ഇതുമൂലം മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനം സാാമ്പത്തിക നഷ്ടവും സംഭവിക്കുന്നുവെന്ന് ‘ഇൻഡോ - ഗംഗാ സമതല പ്രദേശങ്ങളിലും ഹിമാലയൻ പ്രദേശങ്ങളിലും ശുദ്ധവായുവിനുള്ള പരിഹാര നടപടികൾ’ എന്ന് പേരിട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
tRootC1469263">വായുമലിനീകരണത്തിന്റെ വാർഷിക ശരാശരി കണക്കിലെടുത്താൽ പി.എം 2.5 കണികകളുടെ സാന്നിധ്യത്തിൽ ഏഴ് മുതൽ 20 വരെ ഇരട്ടി വർധനവാണുള്ളതെന്നും മനുഷ്യരുടെ ആരോഗ്യത്തിനും സാമ്പത്തിക വരുമാനങ്ങൾക്കും കടുത്ത പ്രത്യാഘാതങ്ങളാണ് ഇത് വരുത്തിവെക്കുന്നതെന്നും ലോകബാങ്ക് ചുണ്ടിക്കാട്ടി. എല്ലാ അവയവങ്ങൾക്കും വായുമലിനീകരണം ഹാനിവരുത്തുന്നുണ്ട്. പാവപ്പെട്ടവർക്കാണ് കൂടുതൽ പ്രത്യാഘാതമേൽക്കുന്നത്. പ്രധാനമായും അഞ്ച് ഉറവിടങ്ങളിൽ നിന്നാണ് ഈ രാജ്യങ്ങളിൽ വായുമലിനീകരണം സംഭവിക്കുന്നത്.
ഗാർഹികാവശ്യത്തിന് പാചകത്തിനും തീകായാനും വിറക് കത്തിക്കൽ, മതിയായ മുൻകരുതലില്ലാതെ വ്യവസായികാവശ്യത്തിന് ഡീസലും പെട്രോളും അടക്കമുള്ള ഇന്ധനങ്ങൾ ഉപയോഗിക്കൽ, മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ, ഗാർഹിക, വ്യവസായിക മാലിന്യങ്ങൾ കത്തിക്കൽ എന്നിവയാണ് ഇന്ത്യ- ഗംഗാ സമതലപ്രദേശങ്ങളിൽ വായുമലിനീകരണം സംഭവിക്കുന്നതിനുള്ള പ്രധാന കാരണമായി റിപ്പോർട്ടിൽ പറയുന്നത്.
.jpg)


