ആരൊക്കെ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം, മുഖ്യമന്ത്രി ആരെന്നുള്ള പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥ്
എന്‍ഡിഎ എന്ന് പറയുന്നത് പല ദിക്കുകളിലേക്ക് പോകുന്ന പല വിധത്തിലുള്ള പാര്‍ട്ടികള്‍ അല്ലെന്നും മറിച്ച് ഒരേ മേശയില്‍ മുഖാമുഖം ഇരുന്ന് തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ടീമാണെന്നും യോഗി പറഞ്ഞു.
2027 നിയമസഭാ ഇലക്ഷന് ശേഷം ആരായിരിക്കും യുപി മുഖ്യമന്ത്രി എന്ന ചോദ്യത്തിനു ആരൊക്കെ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം എന്ന് യോഗി ആദിത്യനാഥ്. എല്ലാവരും താമര ചിഹ്നത്തിലായിരിക്കും മത്സരിക്കുന്നത്. ഞാനും അതേ ചിഹ്നത്തിലാകും മത്സരിക്കുക. താമര പൂവ് എന്നത് ഞങ്ങള്‍ക്കെല്ലാം ആണ്. ആര് ആരെന്നും ആരല്ലെന്നും എല്ലാവര്‍ക്കും അറിയാം - മുഖ്യമന്ത്രി യോഗി വ്യക്തമാക്കി. തന്നെക്കാള്‍ വലുതാണ് ബിജെപിയുടെ താമര ചിഹ്നമെന്നും ആ ചിഹ്നത്തില്‍ ആയിരിക്കും പാര്‍ട്ടി 2027 നിയമസഭാ ഇലക്ഷനു മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
എന്‍ഡിഎ എന്ന് പറയുന്നത് പല ദിക്കുകളിലേക്ക് പോകുന്ന പല വിധത്തിലുള്ള പാര്‍ട്ടികള്‍ അല്ലെന്നും മറിച്ച് ഒരേ മേശയില്‍ മുഖാമുഖം ഇരുന്ന് തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ടീമാണെന്നും യോഗി പറഞ്ഞു.
എന്‍ഡിഎ ഒരു ടീം ആണെന്നു പറഞ്ഞു കൊണ്ട് സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന സമാജ്വാദി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും യോഗി പരിഹസിച്ചു.
സമാജ്വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഇതൊരു സന്ദേശമാണ്. ഗുസ്തി കളിക്കേണ്ടത് ഈ വിധമല്ലെന്നും മുഖാമുഖം ആയിരിക്കണമെന്നും യോഗി വിമര്‍ശിച്ചു. അഖിലേഷ് യാദവിന്റെ അയോധ്യ സന്ദര്‍ശനം രാഷ്ട്രീയ ആയുധമാക്കി അദ്ദേഹം വിമര്‍ശനമുന്നയിച്ചു. രണ്ടു വള്ളത്തില്‍ കാല് വയ്ക്കുന്നവര്‍ കാലക്രമേണ മുങ്ങിപോകുമെന്നും യോഗി പറഞ്ഞു.
യുപിയിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യയുടെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. യോഗിയാണോ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിനു അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഇലക്ഷനു ശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം ഉണ്ടാകൂ എന്നും കേശവ് വ്യക്തമാക്കി
.jpg)

