'50 പോലും കൂടുതല്‍ '; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ 150 സീറ്റ് ആവശ്യത്തില്‍ സമാജ്വാദി പാര്‍ട്ടി

rahul

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ശക്തിക്കും സംഘടനാ സാന്നിധ്യത്തിനും ആനുപാതികമായ സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെടേണ്ടതെന്ന് ശിവ് പാല്‍ സിംഗ് പട്ടേല്‍ പറഞ്ഞു.

2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സമാജ്വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ, കുറഞ്ഞത് 150 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനെതിരെ സമാജ്വാദി പാര്‍ട്ടി (എസ്.പി.) എം.പി. ശിവ് പാല്‍ സിംഗ് പട്ടേല്‍.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ശക്തിക്കും സംഘടനാ സാന്നിധ്യത്തിനും ആനുപാതികമായ സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെടേണ്ടതെന്ന് ശിവ് പാല്‍ സിംഗ് പട്ടേല്‍ പറഞ്ഞു. 150 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ അദ്ദേഹം, കോണ്‍ഗ്രസിന് 50 സീറ്റുകള്‍ നല്‍കുന്നതുപോലും വലിയ വിട്ടുവീഴ്ചയായിരിക്കുമെന്നും വ്യക്തമാക്കി.
'150 സീറ്റുകള്‍ എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. അവര്‍ക്ക് 50 സീറ്റുകള്‍ നല്‍കുന്നതുപോലും വലിയ കാര്യമായിരിക്കും,' ലോക്‌സഭയില്‍ പ്രതാപ്ഗഢിനെ പ്രതിനിധീകരിക്കുന്ന ശിവ് പാല്‍ സിംഗ് പട്ടേല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റുകളില്‍ 150ല്‍ താഴെ സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജേന്ദ്ര പാല്‍ ഗൗതം വ്യക്തമാക്കിയതിന് പിന്നാലെയാണ് എസ്.പി. എംപിയുടെ പ്രതികരണം.

Tags