മണിപ്പുരില്‍ വീണ്ടും വംശീയ സംഘർഷങ്ങള്‍ കനക്കുന്നു; ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

manipur

അക്രമികള്‍ തൊടുത്തുവിട്ട ബോംബ് വീടിന് മുകളില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചു വയസുകാരനും ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

മണിപ്പുരില്‍ വീണ്ടും വംശീയ സംഘർഷങ്ങള്‍ കനക്കുന്നു. ബിഷ്ണുപുർ ജില്ലയിലുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മൊയ്‌രാങ് ട്രോങ്‌ലോബിയിലെ ജനവാസ മേഖലയിലാണ് സംഭവം.

അക്രമികള്‍ തൊടുത്തുവിട്ട ബോംബ് വീടിന് മുകളില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചു വയസുകാരനും ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

സ്ഫോടനസമയത്ത് വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികളുടെ അമ്മക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ കുക്കി വിഘടനവാദികളാണെന്നാണ് പ്രാഥമിക നിഗമനം.

Tags