പെട്രോളിലെ എഥനോൾ അളവ് ; എണ്ണക്കമ്പനികളുടെ ലാബുകളെ വിശ്വസിക്കാനാവില്ലെന്ന് കർണാടക

Up to 31% ethanol in Karnataka's petrol: Public sector oil companies reject government's claim

 സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ എണ്ണക്കമ്പനികളുടെ ലാബുകൾക്ക് പകരം നിഷ്പക്ഷമായ സ്വതന്ത്ര പരിശോധനാ സംവിധാനം വേണമെന്ന് കർണാടക മന്ത്രി റിസ്വാൻ അർഷാദ് ആവശ്യപ്പെട്ടു. കർണാടക സർക്കാർ നടത്തിയ പരിശോധന അശാസ്ത്രീയമാണെന്ന കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പെട്രോളിയം മന്ത്രി ഹർദീപ് പുരി മൗനം പാലിക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രിയായ പ്രൾഹാദ് ജോഷി മറുപടി നൽകുന്നതിനെ അർഷാദ് പരിഹസിച്ചു. കരിമ്പുകർഷകരുടെ പേരിൽ സാധാരണക്കാരെ കൊള്ളയടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം നിശ്ചയിച്ച 20 ശതമാനം പരിധി മറികടന്ന്, സംസ്ഥാനത്തെ വിവിധ പമ്പുകളിൽ നിന്നുള്ള സാംപിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര കണ്ടെത്തലുണ്ടായത്.

Tags