പെട്രോളില്‍ എഥനോള്‍ സാന്നിധ്യം 30 ശതമാനത്തിലേറെയെന്ന് കണ്ടെത്തല്‍

Khadi Board's new step: Plans to start petrol pumps in Kannur-Kasargod districts

ബെംഗളൂരു ഉള്‍പ്പെടെ 7 നഗരങ്ങളില്‍ പരിശോധന നടത്തി കര്‍ണാടക സര്‍ക്കാര്‍. 

രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ ആശങ്കയായി എഥനോള്‍ സാന്നിധ്യം. കര്‍ണാടകത്തില്‍ വില്‍ക്കുന്ന പെട്രോളില്‍ എഥനോള്‍ അളവ് കൂടുതലെന്ന് കണ്ടെത്തല്‍. ബെംഗളൂരു ഉള്‍പ്പെടെ 7 നഗരങ്ങളില്‍ പരിശോധന നടത്തി കര്‍ണാടക സര്‍ക്കാര്‍. 

പൊതുമേഖലാ, സ്വകാര്യ മേഖല എണ്ണ കമ്പനികളിലെ പെട്രോള്‍ പരിശോധിച്ചു. മിക്കയിടങ്ങളിലും എഥനോള്‍ സാന്നിധ്യം 30 ശതമാനത്തിലും അധികമാണെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ ഓയില്‍ പെട്രോളിലാണ് ഏറ്റവും അധികം എഥനോള്‍ കണ്ടെത്തിയത്. 31.2 ശതമാനമാണ് ഇന്ത്യന്‍ ഓയില്‍ പെട്രോളില്‍ എഥനോളിന്റെ സാന്നിധ്യം. എച്ച്പിസിഎല്ലില്‍ 30.5 ശതമാനവും ബിപിസിഎല്ലില്‍ 26.5 ശതമാനവും നയാരയില്‍ 26.1 ശതമാനവും ഷെല്ലില്‍ 25.5 ശതമാനവും എഥനോള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കമ്പനികള്‍ കണക്ക് നല്‍കിയിരുന്നില്ല.

Tags