ഓരോ കുട്ടിയെയും ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതുണ്ട്, ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും ആത്മാവും സംസ്‌കാരവും അറിവും ഉണ്ട്, അത് പൊന്നുപോലെ സൂക്ഷിക്കണം ; രാഹുൽ ഗാന്ധി
ഡൽഹി: ഇംഗ്ലീഷിൽ സംസാരിക്കുന്ന ആളുകൾക്ക് ഉടൻ ‘നാണക്കേട്’ തോന്നിത്തുടങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓരോ കുട്ടിയെയും ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതുണ്ടെന്നും അത് ലോകത്തോട് മത്സരിക്കുന്ന, ഓരോ കുട്ടിക്കും തുല്യ അവസരം നൽകുന്ന ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
tRootC1469263">ഭാഷ ഒരു തടസ്സമല്ല, മറിച്ച് ഓരോ കുട്ടിക്കും തുല്യ അവസരം നൽകുന്ന പാലമാണ്. എന്നാൽ, ബിജെപി-ആർഎസ്എസ്, ദരിദ്രരെ ഈ ഭാഷ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് ചോദ്യങ്ങൾ ചോദിക്കാൻ അവരെ ശക്തിപ്പെടുത്തും. ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും ആത്മാവും സംസ്‌കാരവും അറിവും ഉണ്ടെന്നും അത് പൊന്നുപോലെ സൂക്ഷിക്കണമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
.jpg)


