എഞ്ചിന്‍ തകരാര്‍; ഗോവ-ഡല്‍ഹി ഇൻഡിഗോക്ക് എമർജൻസി ലാൻഡിങ്
വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി. 3.20ന് വീണ്ടും യാത്ര ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ന്യൂഡല്‍ഹി: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങ് നടത്തി ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം. ഇന്ന് രാവിലെ ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ആകാശമധ്യേ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.
പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനത്തിന്റെ ഒരു എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം സുരക്ഷിതമായി മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി. 3.20ന് വീണ്ടും യാത്ര ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
വിമാനം നിലവില്‍ വിശദമായ മെയിന്റനന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ശേഷമേ വിമാനം സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യം പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചതായും യാത്രക്കാര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുകയും സമയബന്ധിതമായി വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി ഇന്‍ഡിഗോ അറിയിച്ചു. ഡല്‍ഹിയിലെത്താന്‍ യാത്രക്കാര്‍ക്കായി ബദല്‍ യാത്രാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
.jpg)

