നിതീഷ് കുമാർ യുഗത്തിന് അന്ത്യം; നിയമസഭ കൗൺസിൽ അംഗത്വം രാജിവച്ച് നിതീഷ് കുമാർ

End of Nitish Kumar era; Nitish Kumar resigns from Legislative Council membership

പാറ്റ്ന: പട്ന: രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബീഹാർ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ച നിതീഷ് കുമാർ യുഗം അവസാനിച്ചു. നിയമസഭ കൗൺസിൽ അംഗത്വം ഔദ്യോഗികമായി രാജിവച്ചു.  രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ്  അദ്ദേഹം നിയമസഭാ കൗൺസിൽ അംഗത്വം  രാജിവച്ചത്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കുമെന്നാണ് വിവരം.

 ഇക്കഴിഞ്ഞ മാർച്ച് 16 നാണ് നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്താം തവണ മുഖ്യമന്ത്രി കസേരയിലെത്തി വെറും നാല് മാസത്തിന് ശേഷമാണ് പടിയിറക്കം. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടത്തിനാണ് വിരാമമാകുന്നത്. നിതീഷിന്‍റെ പകരക്കാരനായി ജെ ഡി യുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെ ഡി യുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായും മാറ്റിമറിക്കുന്ന ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു മാറ്റത്തിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Tags