'നീണ്ട 13 വർഷത്തെ വേദനകൾക്ക് വിരാമം'.. ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് ഗാസിയബാദില്‍

d

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകള്‍ ചലിപ്പിക്കാനോ കഴിയാതായി ഒപ്പം ശരീരത്തിന് 100 ശതമാനം വൈകല്യവും സംഭവിച്ചു

ന്യൂ ഡൽഹി:നീണ്ട 13 വർഷത്തെ വേദനകൾക്ക് വിരാമം ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് ഗാസിയബാദില്‍ നടക്കും..അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.ഇന്നലെയാണ് ഹരീഷ് റാണ അന്തരിച്ചതായി സ്ഥിരീകരിച്ചത്.

ദയാമരണം നിയമവിധേയമാക്കിയതിന് ശേഷം ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ വ്യക്തിയാണ് ഹരീഷ് റാണ.ഛണ്ഡിഗഡില്‍ സിവില്‍ എന്‍ജിനീയറിങ്ങ് പഠിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായിരുന്ന ഹരീഷ് റാണയ്ക്ക് 2013 ഓഗസ്റ്റ് 20ന് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് വീണ് ഗുരതരമായി പരിക്കേറ്റത്.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകള്‍ ചലിപ്പിക്കാനോ കഴിയാതായി ഒപ്പം ശരീരത്തിന് 100 ശതമാനം വൈകല്യവും സംഭവിച്ചു. പിന്നീട് കഴിഞ്ഞ 13 വർഷമായി കോമയില്‍ കഴിയുകയായിരുന്ന ഹരീഷിന് ദയവധം നല്‍കണമെന്ന് അപേക്ഷിച്ചാണ് വൃദ്ധമാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.2018ല്‍ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയായിരുന്നിത് എന്നതും ശ്രദ്ധേയം.

Tags