കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവിനെ വധിച്ചു
പുലർച്ചെ നാലുമണിയോടെയാണ് പ്രദേശത്ത് ലത്തീഫ് ഭട്ടിന്റെ സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡര്‍ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു.പുലർച്ചെ നാലുമണിയോടെയാണ് പ്രദേശത്ത് ലത്തീഫ് ഭട്ടിന്റെ സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്. തുടർന്ന് തുടങ്ങിയ ഏറ്റുമുട്ടലിനിടെ ഇയാൾ സമീപത്തെ മുസ്‌ലിം ആരാധനാലയത്തിൽ അഭയം തേടി.
ഇവിടെനിന്ന് പുറത്തുവന്ന് കീഴടങ്ങാൻ സേന പലതവണ ആവശ്യപ്പെട്ടെങ്കിലും ഭീകരൻ തയ്യാറായില്ല. ആയുധം താഴെവെച്ച് കീഴടങ്ങാനുള്ള നിർദേശം നിരസിച്ചതോടെയാണ് സേന വെടിയുതിർത്തത്. കീഴടങ്ങാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. ഏറ്റുമുട്ടലിൽ ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാസേന അറിയിച്ചു.രണ്ട് ദിവസം മുമ്പ് കുൽഗാമിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിരുന്നു
.jpg)

