കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ മുഹമ്മദ് ലത്തീഫ് ഭട്ടിനെ സൈന്യം വളഞ്ഞു

lashkar

ഭീകരനോട് കീഴടങ്ങാനും ആയുധങ്ങള്‍ താഴെ വെക്കാനും ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സേന പുറത്തുവിട്ടു.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ മുഹമ്മദ് ലത്തീഫ് ഭട്ടിനെ സൈന്യം വളഞ്ഞു. ഭീകരനോട് കീഴടങ്ങാനും ആയുധങ്ങള്‍ താഴെ വെക്കാനും ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സേന പുറത്തുവിട്ടു.

കുല്‍ഗാം ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റതിന് പിന്നാലെ സുരക്ഷാ സേനയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. നിര്‍ബന്ധമായും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.ഒരേ സ്ഥലത്ത് ദീര്‍ഘനേരം നിശ്ചലമായി നില്‍ക്കരുതെന്നും എപ്പോഴും പരിസരത്തെക്കുറിച്ച് ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. കുല്‍ഗാമിലെ ഭീകരണക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ആണ് നിര്‍ദേശം. തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

Tags