മണിപ്പൂരില്‍ സായുധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു, 6 പേര്‍ക്ക് പരിക്ക്

manipur

ശനിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ സംഘര്‍ഷം ഒഴിയാത്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

മണിപ്പൂരിലെ നൊനെ ജില്ലയില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോണ്‍മെയ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ സംഘര്‍ഷം ഒഴിയാത്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഏറ്റുമുട്ടലില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ഉടന്‍ തന്നെ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില നിലവില്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും പോലീസും സ്ഥിരീകരിച്ചു. സെലിയാന്‍ഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഉപവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങളാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. കമങ് ലുങ്പാന്‍ ഏരിയയിലാണ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് സ്വാധീനം ഉറപ്പിക്കുന്നതിനെ ചൊല്ലിയുള്‍പ്പെടെ സംഘടനയ്ക്കുള്ളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പെട്ടെന്ന് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags