ജീവനക്കാരെ മനുഷ്യരെപ്പോലെയാണോ അതോ റോബോട്ടുകളായാണോ പരിഗണിക്കുന്നത് ? ; അഖിലേഷ്


ദേശീയ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി പോലുള്ള പ്രമുഖ വ്യവസായികളുടെ പ്രസ്താവനകള്‍ക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
അമിത ജോലി സമയത്തിനായി വാദിക്കുന്ന കോര്‍പ്പറേറ്റ് നേതാക്കളുടെ സമീപകാല പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി, ജീവനക്കാരെ മനുഷ്യരെപ്പോലെയാണോ അതോ റോബോട്ടുകളായാണോ പരിഗണിക്കുന്നത് എന്ന് ചോദ്യം ചെയ്തുകൊണ്ട് യാദവ് ഈ ആശയത്തെ ശക്തമായി വിമര്‍ശിച്ചു.
അടുത്തിടെ, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്മണ്യന്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി സമയം വേണമെന്ന് വാദിച്ചുകൊണ്ട് രംഗത്തെത്തിയതോടെ ഇതമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യമേറി. ജീവനക്കാര്‍ ഞായറാഴ്ചകള്‍ പോലും ജോലിക്ക് വേണ്ടി മാറ്റിവെയ്ക്കണമെന്നും കോര്‍പ്പറേറ്റ് നേതാക്കള്‍ അല്ലെങ്കില്‍ ബിസിനസ്സുകാര്‍ വാദിച്ചു.