ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 52 കാരന് ദാരുണാന്ത്യം

During the shooting of the film elephant ran into the forest

ഗൂഡല്ലൂർ : നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. റാക്കോട് സ്വദേശി രാജേഷ് (52) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. 

നെല്ലാകോട്ടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്. കുടുംബവുമൊത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു രാജേഷ്, ഓട്ടോയിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും കാട്ടാന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

Tags