വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലവർധനവ് സർക്കാരിന്റെ ഇലക്ഷൻ ബിൽ ; രാഹുൽ ഗാന്ധി

'Court does not consider it appropriate to hear this case any further': Judge recuses himself from hearing Rahul Gandhi's dual citizenship case

 വോട്ടെടുപ്പ് പൂർത്തിയായതിനു തൊട്ടുപിന്നാലെ രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും. വിലവർധനവ് സർക്കാരിന്റെ ഇലക്ഷൻ ബിൽ ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 

ആദ്യ പ്രഹരം പാചകവാതകത്തിനാണെങ്കിൽ അടുത്തത് പെട്രോളിനും ഡീസലിനുമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബംഗാൾ, കേരളം, തമിഴ്‌നാട്, അസം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി രണ്ടു ദിവസത്തിന് ശേഷമാണ് വിലവർധനവ് ഉണ്ടായതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

"തിരഞ്ഞെടുപ്പിനു ശേഷം വിലക്കയറ്റം കൂടുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഒരു വാണിജ്യ സിലിണ്ടറിന് 993 രൂപ വർധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന വർധനവാണിത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ 1,380 രൂപയാണ് കൂടിയത്. വെറും മൂന്ന് മാസത്തിനുള്ളിൽ 81 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്," രാഹുൽ ഗാന്ധി പറഞ്ഞു. ചായക്കടകൾ മുതൽ ധാബകൾ, ഹോട്ടലുകൾ, ബേക്കറികൾ, മധുരപലഹാര കടകൾ തുടങ്ങി എല്ലാവരുടെയും അടുക്കള ബജറ്റിനെ ഇത് ബാധിക്കുമെന്നും ഇത് സാധാരണക്കാരന്റെ പ്ലേറ്റിലെ ഭക്ഷണത്തിന്റെ വില കൂട്ടുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Tags