തമിഴ്‌നാട്ടിലെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Election Commission to investigate BLO's public suicide threat, demanding removal of Muslim votes

സംസ്ഥാനത്ത് 85.10 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി കമ്മീഷന്‍ അറിയിച്ചു

തമിഴ്‌നാട് നിയമസഭിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് 85.10 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി കമ്മീഷന്‍ അറിയിച്ചു. ആകെ 4.87 കോടി വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിച്ചപ്പോള്‍ സ്ത്രീ വോട്ടര്‍മാരാണ് എണ്ണത്തില്‍ മുന്നില്‍.


234 മണ്ഡലങ്ങളിലായി ആകെ 4,87,98,833 കോടി വോട്ടര്‍മാരാണ് സമ്മതിദാനം വിനിയോഗിച്ചത്. ഇതില്‍ 2,52,59,596 സ്ത്രീകളും 2,35,34,720 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. 4,517 ആണ് മറ്റ് വിഭാഗങ്ങളുടെ എണ്ണം. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കരൂര്‍ മണ്ഡലത്തിലാണ്. ഇവിടെ 93.41 ശതമാനം പേരാണ് വോട്ട് ചെയ്തത്. തൊട്ടുപിന്നില്‍, വീരപാണ്ടി (93.36 ശതമാനം) മണ്ഡലമാണ്. ഏറ്റവും കുറവ് പോളിങ് നടന്നത് മധുരൈ നോര്‍ത്തിലാണ്, 72.22 ശതമാനം.

Tags