മുസ്ലിം വോട്ടുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഭീഷണി ; ബിഎൽഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്വേഷണം
Jan 16, 2026, 16:55 IST
ഡൽഹി : രാജസ്ഥാനിലെ ഹവാമഹൽ മണ്ഡലത്തിൽ ബിഎൽഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്വേഷണം. കിർത്തികുമാർ എന്ന ബിഎൽഒയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കരട് പട്ടികയിൽ നിന്ന് 470 മുസ്ലിം വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ബിഎൽഒയുടെ ആത്മഹത്യ ഭീഷണി.
tRootC1469263">മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് 974 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബിജെപി ജയിച്ചത്. അതേസമയം, ബംഗാളിൽ ഒരു ബിഎൽഒ കൂടി ആത്മമഹത്യ ചെയ്തു. എസ്ഐആർ നടപടി തുടങ്ങിയ ശേഷമുള്ള ഒൻപതാമത്തെ ആത്മഹത്യയാണിത്.
.jpg)


