ഡൽഹി ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Election Commission extends deadline for updating voter rolls in six states including Delhi

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്‌ഐആർ) നടപടികളുടെ സമയപരിധി തെരഞ്ഞെടുപ്പ് കമ്മിഷൻ ദീർഘിപ്പിച്ചു. ഒക്റ്റോബർ 29-ന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് പ്രകാരം ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹHaryana, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് സമയക്രമം പുതുക്കിയത്. ബന്ധപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ നിർദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതികൾ പ്രകാരം ഡൽഹിയിലെ അന്തിമ വോട്ടർപട്ടിക ഡിസംബർ 22-നും മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽ നവംബർ 30-നും പ്രസിദ്ധീകരിക്കും.

ഡൽഹിയിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയം ഒക്റ്റോബർ 30-ൽ നിന്ന് നവംബർ 25 വരെ നീട്ടി നൽകി. നോട്ടീസുകൾ തീർപ്പാക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ആണ്. മഹാരാഷ്ട്രയിൽ പരാതികൾ നൽകാനുള്ള സമയം നവംബർ 13 വരെയും പരാതി പരിഹാര നടപടികൾ നവംബർ 25 വരെയുമാണ്. ആന്ധ്രാപ്രദേശിലും ഹരിയാനയിലും പരാതി പരിഹാര നടപടികൾ നവംബർ 20-നകവും, നാഗാലാൻഡിൽ നവംബർ 25-നകവും, തെലങ്കാനയിൽ നവംബർ 26-നകവും പൂർത്തിയാക്കും. അർഹരായ മുഴുവൻ വോട്ടർമാർക്കും പേരുചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമൊരുക്കണമെന്നും വിജ്ഞാപനം വ്യാപകമായി പ്രചരിപ്പിക്കണമെന്നും കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Tags