നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി
പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി.മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിൻ്റെ അമ്മ ഹൻസിറാനി രഥ് നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയാകും. മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചിട്ടുള്ള ഹൻസിറാനി രഥ്, മകൻ മരിച്ചു നാല് മാസത്തിനിപ്പുറമാണ് നന്ദിഗ്രാമിൽ മത്സരത്തിനിറങ്ങുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപൂർ, നന്ദിഗ്രാം സീറ്റുകളിൽ മത്സരിച്ച സുവേന്ദു അധികാരി രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. ഭവാനിപൂരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ ആണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്. തുടർന്ന് നന്ദിഗ്രാം സീറ്റിൽനിന്ന് രാജിവെച്ച അദ്ദേഹം ഭവാനിപൂർ നിലനിർത്താൻ തീരുമാനിച്ചു. ഇതോടെ ആണ് പൂർബ മേദിനിപൂർ ജില്ലയിൽ ഉൾപ്പെടുന്ന നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
.jpg)

