ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകള്‍ മരിച്ചു
അപകടത്തില്‍ മരിച്ചവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രഖ്യാപിച്ചു
ബീഹാർ ഹാറിലെ നളന്ദയില്‍ ശീതള മാതാ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകള്‍ക്ക് ദാരുണ അന്ത്യം.ചൈത്ര മാസത്തിലെ അവസാന ചെവ്വാഴ്ചയായ ഇന്ന് ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉന്തിനും തള്ളിനുമിടയില്‍ പലവിധ അഭ്യൂഹങ്ങള്‍ പരന്നതയോടെ സ്ത്രീകളടക്കമുള്ള ഭക്തർ ഭയചികിതരാകുകയും അത് അപകടത്തിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
അപകടത്തില്‍ മരിച്ചവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രഖ്യാപിച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ ആശ്രിതർക്ക് ആറു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അറിയിച്ചു.
.jpg)


