അപകടത്തില്‍പ്പെട്ടവരെ സഹായിക്കാൻ ഓടിക്കൂടിയവർക്ക് നേരെ കാർ പാഞ്ഞുകയറി എട്ട് പേർക്ക് ദാരുണാന്ത്യം
മോട്ടോർസൈക്കിള്‍ അപകടത്തില്‍പ്പെട്ട സഹോദരന്മാരായ 25കാരൻ ആദിത്യ കുമാർ, 22വയസുള്ള ദിവ്യാൻഷു എന്നിവർക്ക് മേലെ കാർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ താൻഡ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സയിലിക്കെ മരിച്ചു.
ലഖ്‌നൗ: മോട്ടോർ സൈക്കിളുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാൻ ഓടിക്കൂടിയവർക്ക് നേരെ കാർ പാഞ്ഞുകയറി എട്ട് പേർക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലാണ് സംഭവം.
അക്ബർപൂർ - ജലാല്‍പൂർ റോഡില്‍ മോട്ടോർ സൈക്കിളുകള്‍ കൂട്ടിയിടിച്ചത്. ഈ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വൻ ശബ്ദത്തോടെയുള്ള അപകടത്തിന് പിന്നാലെ ആളുകള്‍ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് രണ്ടാമത്തെ അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട് അമിതവേഗതയിലായിരുന്ന കാർ രക്ഷാപ്രവർത്തകർക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാർ ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പിന്നാലെ പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറ് പേർ അപ്പോഴേക്കും മരിച്ചിരുന്നു.
മോട്ടോർസൈക്കിള്‍ അപകടത്തില്‍പ്പെട്ട സഹോദരന്മാരായ 25കാരൻ ആദിത്യ കുമാർ, 22വയസുള്ള ദിവ്യാൻഷു എന്നിവർക്ക് മേലെ കാർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ താൻഡ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സയിലിക്കെ മരിച്ചു.കയ്ഫി(32), ഉത്തം കുമാർ(24), ലാല്‍ചന്ദ് (24), രാജു ഗുപ്ത(32), സഹില്‍ (28), ഇന്ദ്രേഷ് (30) എന്നിവരാണ് മരിച്ച മറ്റുള്ളവർ
മരിച്ച മറ്റുള്ളവരെല്ലാം അംബേദ്കർ നഗർ സ്വദേശികളാണ്.ഇതില്‍ കയ്ഫിയുടെ വണ്ടിയും വിവാഹത്തിന് പോയി മടങ്ങിയ സഹോദരങ്ങളും സഞ്ചരിച്ച മോട്ടോർസൈക്കിളുകളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്.
.jpg)

