യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

anju

തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളില്‍ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.

യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ പിടിയില്‍. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്‍, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അല്‍വി ബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളില്‍ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.

tRootC1469263">

ലഹരിക്കേസില്‍ പൊലീസ് പിടികൂടിയ വിഘ്നേശ്വര്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിച്ചത്. വെങ്കിടേശ് കുമാറില്‍ നിന്നാണ് ലഹരി വാങ്ങിയതെന്ന് വിഘ്നേശ്വര്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ലഹരി വാങ്ങാനെന്ന വ്യാജേനെ പൊലീസുകാര്‍ മഫ്ത്തിയില്‍ വെങ്കിടേഷിനെ സമീപിക്കുകയായിരുന്നു. ഇങ്ങനെയാണ് എട്ടുപേരും വലയിലാവുന്നത്.

ആറ് ഗ്രാം മെത്തഫിറ്റമിന്‍, ഏഴ് ഗ്രാം കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags