ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് മരണം
Sep 13, 2025, 07:48 IST
സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു
കര്‍ണാടകയിലെ ഹാസനില്‍ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് മരണം. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. എന്‍എച്ച്-373 റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
tRootC1469263">നിരവധി ആളുകള്‍ പങ്കെടുത്ത ഘോഷയാത്രയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ട്രക്ക് സൈഡിലേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് നടന്ന ഡിജെ ഡാന്‍സിനിടെയാണ് അപകടം.
.jpg)


