ബംഗാളിൽ തൃണമൂൽ എംഎൽഎയുടെ കാറിന് നേരെ മുട്ടയേറും കല്ലേറും

D

കരിങ്കൊടിയുമായി എത്തിയ ഒരുസംഘം 'ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി വാഹനം വളയുകയായിരുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കാറിന് നേരെ മുട്ടയേറും കല്ലേറും. കൊൽക്കത്ത എംഎൽഎ കുനാൽ ഘോഷ് സഞ്ചരിച്ച വാഹനത്തിന് നേരെ ആണ് മുട്ടയേറ് ഉണ്ടായത്.

ശനിയാഴ്ച ഹൂഗ്ലിയിലെ ശ്രീറാപുരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുംവഴി ഉത്തർപാര മേഖലയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. കരിങ്കൊടിയുമായി എത്തിയ ഒരുസംഘം 'ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി വാഹനം വളയുകയായിരുന്നു. ഇതിന് പിന്നാലെ വാഹനത്തിന് നേരെ മുട്ടയും കല്ലും എറിഞ്ഞു. ആക്രമണത്തിൽ കാറിൻ്റെ പിൻഭാഗത്തെ ചില്ല് തകർന്നു

Tags