'മുൻപിൽ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പർ പോലീസല്ല': കർണാടക ഹൈക്കോടതി

'ED is not a super police to investigate everything that is seen before': Karnataka High Court

 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുള്ള (ഇ.ഡി) അന്വേഷണ അധികാരം സ്വതന്ത്രമല്ലെന്നും, മുന്നിൽ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി 'സൂപ്പർ പോലീസ്' അല്ലെന്നും കർണാടക ഹൈക്കോടതി. പ്രാഥമിക കുറ്റകൃത്യങ്ങളിൽ (Scheduled Offence) കേസ് നിലനിൽക്കുമ്പോൾ മാത്രമേ ഇ.ഡിക്ക് അന്വേഷണം നടത്താൻ അധികാരമുള്ളൂവെന്നും കോടതി ഓർമ്മിപ്പിച്ചു.

കേവലം സംശയത്തിന്റെ പേരിൽ മാത്രം സ്വമേധയാ കേസ് എടുക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് എം.ഐ. അരുണാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടകയിലെ കോൺഗ്രസ് എം.എൽ.എ കെ.വൈ. നഞ്ചേഗൗഡയ്ക്കും അനുബന്ധ വ്യക്തികൾക്കുമെതിരെ ഇ.ഡി ആരംഭിച്ച കേസിന്റെ തുടർനടപടികളും സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി.

ഇതുകൂടാതെ, സ്വത്തുക്കൾ കണ്ടുകെട്ടിയത് ശരിവെച്ചുകൊണ്ടുള്ള പി.എം.എൽ.എ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ ഉത്തരവ് റദ്ദാക്കിയ കോടതി, ഹർജിക്കാരിൽ ഒരാളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകാനും നിർദേശിച്ചു. നിയമം അനുശാസിക്കുന്ന ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് മാത്രമേ അന്വേഷണ ഏജൻസികൾക്ക് പ്രവർത്തിക്കാനാകൂ എന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

Tags