100 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ; പഞ്ചാബ് മന്ത്രിയെ ഇഡി അറസ്റ്റു ചെയ്തു
May 9, 2026, 17:25 IST
ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിയും മുതിർന്ന എഎപി നേതാവുമായ സഞ്ജീവ് അറോറ അറസ്റ്റിൽ. 8 മണിക്കൂർ നീണ്ട റെയിഡിന് പിന്നാലെ ഇഡിയാണ് സഞ്ജീവ് അറോറയെ അറസ്റ്റു ചെയ്തത്. വിദേശ വിനിമയ ചട്ട (FEMA) ലംഘനത്തിനാണ് അറസ്റ്റ്.
100 കോടിയിലധികം രൂപയുടെ വ്യാജ ജിഎസ്ടി ബില്ലുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വാങ്ങുകയും കയറ്റുമതി ചെയ്യുകയും ചെയ്തതായി കാണിച്ച് ദുബായിൽ നിന്ന് പണം ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്നാണ് കേസ്. ഡൽഹി, ഗുരുഗ്രാം, ചണ്ഡീഗഡ് എന്നിവിടങ്ങളിലായി അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. അറസ്റ്റിന് ശേഷം അറോറയെ അദ്ദേഹത്തിന്‍റെ വസതിയിൽ ചോദ്യം ചെയ്തതായും ഉദ്യോഗസ്ഥർ പറയുന്നു.
.jpg)

