ചൈനയിൽ ഭൂചലനം, ടിബറ്റിൽ അണക്കെട്ട് തകർന്നു
നേരത്തെ, ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതാണ് നേപ്പാളിൽ പ്രളയ മുന്നറിയിപ്പിന് കാരണമായത്.
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച നൽകിയ പുതിയ മുന്നറിയിപ്പിനെ തുടർന്ന് മിന്നൽ പ്രളയം നാശം വിതച്ച ത്രിശൂലിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
പ്രദേശത്തെ റോഡ് പുനർനിർമ്മാണം ഉൾപ്പെടെ എല്ലാ ജോലികളും നിർത്തിവെച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നതിനിടെയാണ് വീണ്ടും പ്രളയ മുന്നറിയിപ്പ്.
നേരത്തെ, ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതാണ് നേപ്പാളിൽ പ്രളയ മുന്നറിയിപ്പിന് കാരണമായത്. ടിബറ്റൻ ഭാഗത്തുനിന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായതോടെ ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരുമെന്ന ഭീതിയിൽ ആളുകളെ വീണ്ടും ഒഴിപ്പിക്കുകയാണെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു. ടിബറ്റൻ ഭാഗത്തുള്ള ഒരു അണക്കെട്ട് വീണ്ടും തകർന്നതായി നേപ്പാൾ പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.
.jpg)

