പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍നിന്ന് കമ്മലുകള്‍ മോഷ്ടിച്ച സംഭവം ; ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രണ്ടു പേര്‍ അറസ്റ്റില്‍
മൃതദേഹത്തില്‍നിന്ന് കമ്മലുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ നേരത്തേ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നേപ്പാളിലെ പ്രളയദുരന്തഭൂമിയില്‍ മോഷണവും. പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍നിന്ന് കമ്മലുകള്‍ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദന്‍ ഗുരുംഗ്(25) ഉമേഷ് ചൗധരി(38) എന്നിവരെയാണ് പൊഖാര ബസ് പാര്‍ക്കിന് സമീപത്തുനിന്ന് ചിത്വാന്‍ പൊലീസ് പിടികൂടിയത്. ഇരുവരും മൃതദേഹത്തില്‍നിന്ന് കമ്മലുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ നേരത്തേ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
മിന്നല്‍പ്രളയത്തില്‍ നാരായണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍നിന്നാണ് പ്രതികള്‍ കമ്മലുകള്‍ മോഷ്ടിച്ചത്. ആളുകള്‍ നോക്കിനില്‍ക്കെ വെള്ളത്തിലുണ്ടായിരുന്ന മൃതദേഹം വടികൊണ്ട് പിടിച്ചുനിര്‍ത്തി കമ്മലുകള്‍ ഊരിയെടുക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റുചിലരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
.jpg)

