ഇ 20 പെട്രോള്‍ ഒഴിച്ച് കാര്‍ തകരാറിലായെന്ന പരാതി ; പുതിയ വാഹനം നല്‍കണമെന്ന ഉത്തരവിനെതിരെ മാരുതി സുസുകി
ഉപഭോക്താവിന്റെ വാഹനത്തില്‍നിന്ന് ശേഖരിച്ച ഇന്ധനത്തില്‍ മായം കലര്‍ന്നതിന്റെ തെളിവുകളുണ്ട്.
എഥനോള്‍ പെട്രോള്‍ (ഇ20) ഒഴിച്ച് കാര്‍ തകരാറിലായെന്ന പരാതിയില്‍ റായ്പൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മാരുതി സുസുക്കി. പരാതിക്കാരന്റെ കാര്‍ എഥനോള്‍ പെട്രോളിന് അനുയോജ്യമായ വാഹനമായിരുന്നുവെന്നും ഇത് ഓണേഴ്‌സ് മാന്വലില്‍ വ്യക്തമാക്കിയിരുന്നുവെന്നും കമ്പനി അറിയിച്ചു. ഉപഭോക്താവിന്റെ വാഹനത്തില്‍നിന്ന് ശേഖരിച്ച ഇന്ധനത്തില്‍ മായം കലര്‍ന്നതിന്റെ തെളിവുകളുണ്ട്. മറ്റ് പല പ്രസക്തമായ വസ്തുതകളും ഈ ഉത്തരവില്‍ പ്രതിഫലിച്ചിട്ടില്ലെന്നും മാരുതി സുസുക്കി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവിനെ ഉയര്‍ന്ന തലത്തില്‍ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു. ഗുണനിലവാരം, സുരക്ഷ, ഉപഭോക്തൃ സംതൃപ്തി എന്നിവയില്‍ മാരുതി സുസുക്കി എപ്പോഴും പൂര്‍ണ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
.jpg)

