ഡല്‍ഹിയെ വലച്ച് പൊടിക്കാറ്റ്

'Suffocating' Delhi; Heavy air pollution again

മണിക്കൂറില്‍111 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.

നഗരത്തെ വലച്ച് പൊടിക്കാറ്റ്. സൗത്ത് ദില്ലി, സൗത്ത് ഈസ്റ്റ് ദില്ലി, സൗത്ത് വെസ്റ്റ് ദില്ലി, ന്യൂദില്ലി, നോര്‍ത്ത് വെസ്റ്റ് ദില്ലി എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശിയത്. മണിക്കൂറില്‍111 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. ഇവിടങ്ങളില്‍ മിതമായ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

എന്നിരുന്നാലും, വടക്കേ ഇന്ത്യയുടെ ഭൂരിഭാഗവും കാലാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകും. നിലവില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ജൂണ്‍ 10 നും ജൂണ്‍ 14 നും ഇടയില്‍ മഴ പ്രതീക്ഷിക്കുന്നു.

Tags