ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ ഡല്‍ഹിയില്‍ 'ഡ്രൈ ഡേ'; കാരണം ഛത്ത് പൂജ
Nov 18, 2023, 06:56 IST

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ ഡല്‍ഹിയില്‍ മദ്യം വില്‍ക്കില്ല. ഛത്ത് പൂജയോടനുബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നവംബര്‍ 19ന് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചതാണ് കാരണം. പബ്ബുകളും റസ്റ്റോറന്റുകളും അടച്ചിടണമെന്നും മദ്യം വില്‍ക്കാന്‍ പാടില്ലെന്നുംഎക്‌സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ പലരും പബ്ബുകളിലും സ്‌പോര്‍ട്‌സ് ബാറുകളിലും എത്താറുണ്ട്.
ഇന്നുമുതല്‍ നവംബര്‍ 20 വരെയാണ് ഛത്ത് പൂജ ആഘോഷങ്ങള്‍ നടക്കുന്നത്. സൂര്യനെ ആരാധിക്കുന്ന ഒരു പ്രധാന ഉത്സവമാണ് ഛത്ത്. പൂര്‍വാഞ്ചല്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത് കൂടുതലായി ആഘോഷിക്കുന്നത്.