എയര്‍ ഇന്ത്യ ബിസിനസ് ക്ലാസില്‍ മദ്യപിച്ചയാള്‍ സഹയാത്രികരുടെ മേല്‍ മൂത്രമൊഴിച്ചു
മദ്യപിച്ച യാത്രക്കാരൻ ബിസിനസ് ക്ലാസ് ക്യാബിനില്‍ വച്ച് സ്വയം നഗ്നനായി മറ്റ് യാത്രക്കാരുടെ മേല്‍ മൂത്രമൊഴിച്ചെന്ന് ശിവം ആരോപിച്ചു.
ദില്ലി: ദില്ലിയില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസ് ക്യാബിനിനുള്ളില്‍ ഒരു യാത്രക്കാരൻ സഹയാത്രികരുടെ മേല്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ചതിന് പിന്നാലെ വിമാനത്തില്‍ സംഘർഷം.
സാധിച്ച'തെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. 23 വയസ്സുള്ള കണ്ടന്‍റ് ക്രിയേറ്റർ ശിവം രാഘവ് തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സംഭവം വിശദീകരിച്ചത്. ബിസിനസ് ക്ലാസ് ക്യാബിനിനുള്ളിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
tRootC1469263">മദ്യപിച്ച യാത്രക്കാരൻ ബിസിനസ് ക്ലാസ് ക്യാബിനില്‍ വച്ച് സ്വയം നഗ്നനായി മറ്റ് യാത്രക്കാരുടെ മേല്‍ മൂത്രമൊഴിച്ചെന്ന് ശിവം ആരോപിച്ചു. അതേസമയം ലാൻഡിംഗിന് ശേഷം, അയാള്‍ യാതൊന്നും സംഭവിക്കാത്ത തരത്തില്‍ സാധാരണ പോലെ പുറത്തിറങ്ങിപ്പോയെന്നും ഇത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറയുന്നു.
യാത്രക്കാർ ഒരു വണ്‍വേ ടിക്കറ്റിന് ഏകദേശം $1,000 (80,000 രൂപ) ചെലവഴിച്ചതിന് ശേഷം ഇത്തരം സംഭവങ്ങള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം തന്‍റെ വീഡിയോയില്‍ ചോദിക്കുന്നു.
.jpg)


