ആംബുലന്‍സിന്റെ മറവില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കുമരുന്ന് വിതരണം, മംഗളൂരുവില്‍ 5 കോടിയുടെ ലഹരി വേട്ട
Jul 27, 2026, 06:16 IST
മംഗളൂരു, ദക്ഷിണ കന്നഡ ജില്ലകളില്‍ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ മയക്കുമരുന്നെത്തിച്ച് നല്‍കിയിരുന്ന വന്‍ മാഫിയയുടെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
കര്‍ണാടകത്തില്‍ മംഗളൂരുവിന് സമീപം വന്‍ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ച് പേരെ പൊലീസ് പിടികൂടി. ആംബുലന്‍സ് ഉപയോഗിച്ചാണ് ഇടപാടുകാരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഘം ലഹരി എത്തിച്ച് നല്‍കിയിരുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ഒളിവിലാണ്.
മംഗളൂരു, ദക്ഷിണ കന്നഡ ജില്ലകളില്‍ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ മയക്കുമരുന്നെത്തിച്ച് നല്‍കിയിരുന്ന വന്‍ മാഫിയയുടെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
.jpg)