മയക്കുമരുന്ന് വിൽപനക്കാരന്റെ 3.50 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
Mar 10, 2025, 14:20 IST
ശ്രീനഗർ : ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിൽ മയക്കുമരുന്ന് വിൽപനക്കാരന്റെ 3.50 കോടി രൂപയുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി.
മയക്കുമരുന്ന് നിർമാർജനത്തിന്റെ ഭാഗമായുള്ള നിർണായക നടപടിയാണിതെന്ന് പൊലീസ് പറഞ്ഞു. ഗുൽസാക്ക എന്ന ഗുലാം അഹമ്മദ് ദാറിന്റെയാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ.
tRootC1469263">നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ സെക്ഷൻ 68 എഫ് പ്രകാരമാണ് നടപടി സ്വീകരിച്ചത്. പ്രതിയുടെ കൈവശംനിന്ന് വാണിജ്യാടിസ്ഥാനത്തിൽ കൊഡീൻ ഫോസ്ഫേറ്റ്, പോപ്പി സ്ട്രോ എന്നിവ കണ്ടെടുത്തിരുന്നു.
.jpg)


